മാവേലിക്കരയില്‍ ആംബുലൻസ് പിക്കപ്പ് വാൻ ഇടിച്ച്‌ മറിഞ്ഞ് മറ്റൊരു ആശുപത്രിയിലേക്ക് റഫര്‍ ചെയ്ത രോഗിക്ക് ദാരുണാന്ത്യം.

മാവേലിക്കരയില്‍ ആംബുലൻസ് പിക്കപ്പ് വാൻ ഇടിച്ച്‌ മറിഞ്ഞ് മറ്റൊരു ആശുപത്രിയിലേക്ക് റഫര്‍ ചെയ്ത രോഗിക്ക് ദാരുണാന്ത്യം.
alternatetext

മാവേലിക്കരയില്‍ ആംബുലൻസ് പിക്കപ്പ് വാൻ ഇടിച്ച്‌ മറിഞ്ഞ് മറ്റൊരു ആശുപത്രിയിലേക്ക് റഫര്‍ ചെയ്ത രോഗിക്ക് ദാരുണാന്ത്യം. രാത്രി 8.30ന് മിഷേല്‍ ജംഗ്ഷനു സമീപമാണ് അപകടമുണ്ടായതെന്ന് പോലീസ് പറഞ്ഞു. മരിച്ച ചെറിയനാട് സ്വദേശി പ്രശാന്ത് (39) ചെങ്ങന്നൂരിലുണ്ടായ മറ്റൊരു അപകടത്തില്‍ നേരത്തെ പരിക്കേറ്റിരുന്നു. ഇയാളെ ആദ്യം കൊല്ലകടവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍, ഡോക്ടറുടെ നിര്‍ദേശപ്രകാരം ആംബുലൻസില്‍ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു അപകടം.

അപകടം നടക്കുമ്ബോള്‍ രണ്ട് വാഹനങ്ങളും അമിത വേഗതയിലായിരുന്നു. കൂട്ടിയിടിയുടെ ആഘാതത്തില്‍ മിനി ആംബുലൻസ് മറിഞ്ഞു. ഗുരുതരമായി പരിക്കേറ്റ രോഗിയെ മാവേലിക്കര ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇതിനിടെ അതുവഴി പോയ റവന്യൂ മന്ത്രി കെ രാജൻ വാഹനം തടഞ്ഞ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. ഹരിപ്പാട് നവകേരള സദസില്‍ പങ്കെടുത്ത ശേഷം പടനിലത്തേക്ക് പോകുകയായിരുന്നു അദ്ദേഹം.