മാസപ്പടി വിവാദത്തില്‍ വസ്തുതകള്‍ക്ക് പകരം കേന്ദ്രസര്‍ക്കാരിന്‍റെ വേട്ടയാടലാണെന്ന് പറഞ്ഞ് രക്ഷപെടാൻ ശ്രമം:വി മുരളീധരൻ

മാസപ്പടി വിവാദത്തില്‍ വസ്തുതകള്‍ക്ക് പകരം കേന്ദ്രസര്‍ക്കാരിന്‍റെ വേട്ടയാടലാണെന്ന് പറഞ്ഞ് രക്ഷപെടാൻ ശ്രമം:വി മുരളീധരൻ
alternatetext

മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണയ്ക്കെതിരായ മാസപ്പടി ആരോപണത്തില്‍ കേന്ദ്രസര്‍ക്കാരിനെ പഴിചാരി രക്ഷപ്പെടാനാണ് സിപിഎം ശ്രമമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. മാസപ്പടി വിവാദത്തില്‍ വസ്തുതകള്‍ക്ക് പകരം കേന്ദ്രസര്‍ക്കാരിന്‍റെ വേട്ടയാടലാണെന്ന് പറഞ്ഞ് രക്ഷപെടാൻ ആണ് നിയമസഭയില്‍ മുഖ്യമന്ത്രിയുടെ ശ്രമമെന്നും മടിയില്‍ കനമുള്ളതുകൊണ്ടാണ് ആരോപണങ്ങള്‍ക്കെതിരെ മുഖ്യമന്ത്രിയും മകളും നിയമനടപടി സ്വീകരിക്കാത്തതെന്ന് മുരളീധരൻ പറഞ്ഞു.

കോടതികളെ സമീപിക്കാൻ മുഖ്യമന്ത്രിയോ മകളോ ബന്ധപ്പെട്ടവരോ തയാറാകുന്നില്ലെന്നും ആരോപണം തെറ്റാണെങ്കില്‍ വാര്‍ത്ത പുറത്തുകൊണ്ടുവന്ന മാധ്യമങ്ങള്‍ക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കാത്തത് എന്ത് കൊണ്ടാണെന്നും മുരളീധരൻ ചോദിച്ചു.

ഇന്‍റെറിം സെറ്റില്‍മെന്‍റ് ബോര്‍ഡിന്‍റെ റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍ അപമാനകരമാണെങ്കില്‍ കോടതിയെ സമീപിച്ച്‌ അവ നീക്കം ചെയ്യാൻ ശ്രമിക്കണം. സഭയില്‍ മുഖ്യമന്ത്രി എന്ത് പറഞ്ഞാലും വി .ഡി. സതീശനും കൂട്ടരും മിണ്ടില്ല. ‘പിണറായി വിജയന്‍റെ ഐശ്വര്യം വി .ഡി. സതീശൻ’ എന്ന ബോര്‍ഡ് വയ്ക്കേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം പരിഹസിച്ചു.