മസാല ബോണ്ട് കേസില്‍ മുന്‍മന്ത്രി ഡോ. തോമസ് ഐസക്കിന് തിരിച്ചടി

മസാല ബോണ്ട് കേസില്‍ മുന്‍മന്ത്രി ഡോ. തോമസ് ഐസക്കിന് തിരിച്ചടി
alternatetext

കൊച്ചി: മസാല ബോണ്ട് കേസില്‍ മുന്‍മന്ത്രി ഡോ. തോമസ് ഐസക്കിന് തിരിച്ചടി. ഇഡിയുടെ സമന്‍സ് സ്‌റ്റേ ചെയ്യണമെന്ന ആവശ്യത്തില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ ആണ് ഹര്‍ജി പരിഗണിച്ചത്.

ഇഡിക്ക് മുന്നില്‍ ഹാജരാകുന്നതില്‍ നിയമപരമായി എന്തു ത‌ടസമാണുള്ളതെന്ന് ചോദിച്ച കോടതി ഇഡിയുടെ മുന്നില്‍ ഹാജരാകുന്നതില്‍ കോടതിയുടെ ഭാഗത്തു നിന്നും സംരക്ഷണം എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ ആ ഉത്തരവ് നല്‍കാമെന്നും വ്യക്തമാക്കി.