മരിച്ച മാതാവിന്റെ മൃതദേഹത്തിനൊപ്പം മകൾ ഒറ്റക്ക് കാവലിരുന്നത് രണ്ട്‌ ദിവസത്തോളം

മരിച്ച മാതാവിന്റെ മൃതദേഹത്തിനൊപ്പം മകൾ ഒറ്റക്ക് കാവലിരുന്നത് രണ്ട്‌ ദിവസത്തോളം
alternatetext

കോതമംഗലം: തങ്കളത്തെ ഫ്ലാറ്റിൽ വാടകയ്ക്ക് താമസിച്ചിരുന്ന വെള്ളാപ്പിള്ളിൽ അമ്മിണിയുടെ (65) മൃതദേഹത്തിനൊപ്പമാണ് മകൾ രജനി രണ്ടു ദിവസത്തോളം ഒറ്റക്ക് കാവലിരുന്നത്. കഴിഞ്ഞ ദിവസം നടന്ന അമ്മിണിയുടെ മരണവിവരം ഒരു പരിചയക്കാരനെ ഞായറാഴ്ച രാത്രി രജനി വിളിച്ച് അറിയിച്ചു. തുടർന്ന് തിങ്കളാഴ്ച രാവിലെ ഇദ്ദേഹം എത്തിയപ്പോഴാണ് മരണവിവരം അയൽവാസികൾ പോലും അറിയുന്നത്.

അഴുകി ദുർഗന്ധം വമിച്ചു തുടങ്ങിയ മൃതദേഹത്തിന് സമീപം ചന്ദനത്തിരികൾ കത്തിച്ചു വച്ചിരുന്നു. പുറംലോകവുമായി ഇവർ അധിക ബന്ധം പുലർത്തിയിരുന്നില്ലെന്നും, മകൾ രജനി മാനസിക പ്രശ്നങ്ങൾ ഉള്ള ആളാണെന്നും പറയുന്നു. പോലീസിന്റെ നേതൃത്വത്തിൽ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.