മാർച്ച് 7 നു സംസ്ഥാന വ്യാപകമായി റേഷന്‍ കടകള്‍ അടച്ചിടും

മാർച്ച് 7 നു സംസ്ഥാന വ്യാപകമായി റേഷന്‍ കടകള്‍ അടച്ചിടും
alternatetext

തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ റേഷന്‍ ഡീലേഴ്‌സ് കോ- ഓര്‍ഡിനേഷന്‍ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഏഴിന് സംസ്ഥാന വ്യാപകമായി റേഷന്‍ കടകള്‍ അടച്ചിടും.

ക്ഷേമനിധിയില്‍ സര്‍ക്കാര്‍ വിഹിതം ഉറപ്പാക്കുക, ബോര്‍ഡുകളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് കണ്ടെത്തുന്നതിന്ന് ആവശ്യമായ കര്‍മ്മപദ്ധതികള്‍ നടപ്പിലാക്കി കൊണ്ട് ക്ഷേമനിധിയെ സംരക്ഷിക്കുക, പെന്‍ഷന്‍ 5000 രൂപയായും മറ്റു ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസഹായങ്ങളും വര്‍ധിപ്പിക്കുക, ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.

പ്രതിഷേധത്തിന്‍റെ ഭാഗമായി ജില്ലാ സംസ്ഥാന കേന്ദ്രങ്ങളിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തുമെന്ന് റേഷന്‍ ഡീലേഴ്‌സ് കോ-ഓഡിനേഷന്‍ നേതാക്കള്‍ അറിയിച്ചു.