മരണ വീട്ടിൽ ബന്ധുവായി എത്തി മോഷണം നടത്തിയ യുവതി പോലീസ് പിടിയിൽ.

മരണ വീട്ടിൽ ബന്ധുവായി എത്തി മോഷണം നടത്തിയ യുവതി പോലീസ് പിടിയിൽ.
alternatetext

പെരുമ്പാവൂർ: മരണവീട്ടിൽ അടുത്ത ബന്ധുവായി ചമഞ്ഞെത്തിയ യുവതി മരണാനന്തര ചടങ്ങുകൾക്ക് ശേഷം മോഷണം നടത്തി രക്ഷപ്പെട്ടു. പെരുമ്പാവൂർ
ഈസ്റ്റ് ഒക്കൽ ആൻ്റോപുരം കുന്നത്താൻ വീട്ടിൽ പൗലോസിൻ്റെ മതാവിൻ്റെ മരണാനന്തര ചടങ്ങുകൾക്കിടയിലാണ് അപൂർവമോഷണം നടന്നത്.

സംസ്കാര ചടങ്ങുകൾക്കായി വീട്ടുകാർ പള്ളിയിൽ പോയ സമയത്ത് ജോലിക്കാരി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഈ സാഹചര്യം മുതലെടുത്ത യുവതി മുറിയിൽ നിന്ന് 45 ഗ്രാം സ്വർണ്ണവും, 90 കുവൈറ്റ് ദിനാറുമായി ഓട്ടോറിക്ഷയിൽ കയറി രക്ഷപ്പെടുകയായിരുന്നു.

തിങ്കളാഴ്ച വൈകിട്ട് നടന്ന സംഭവത്തിൽ വീട്ടുകാരുടെ പരാതിയെ തുടർന്ന് പോലീസ് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിൽകൊല്ലം പള്ളിത്തോട്ടം ഡോൺബോസ്ക്കോ നഗറിൽ റിൻസി ഡേവിഡിനെ വൈറ്റിലയിൽ നിന്നും പെരുമ്പാവൂർ പോലീസ് കസ്റ്റഡിയിലെടുത്തു