മരം മുറിക്കൽ സമരത്തിൽ പങ്കെടുത്തവർക്കെതിരെ കേസുമായിവനം വകുപ്പ്.

മരം മുറിക്കൽ സമരത്തിൽ പങ്കെടുത്തവർക്കെതിരെ കേസുമായിവനം വകുപ്പ്.
alternatetext

അടിമാലി: നേര്യമംഗലം വാളറയിൽ ദേശീയപാത സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ മരം മുറിക്കൽ സമരം നടത്തിയവർക്കെതിരെ വനം വകുപ്പ് കേസെടുത്തു. നിലവിൽ 10 പേർക്കെതിരെ നേരിട്ടും, കണ്ടാൽ അറിയാവുന്ന 15 പേർക്കെതിരെയുമാണ് കേസ് ചാർജ് ചെയ്തിട്ടുള്ളത്.

ഹൈക്കോടതി ഉത്തരവുപ്രകാരം റോഡിനിരുവശത്തും നിൽക്കുന്ന മരങ്ങൾ മുറിച്ച് മാറ്റണമെന്ന ഉത്തരവ് നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് സമരസമിതി കഴിഞ്ഞ ദിവസം നടത്തിയ ദേവികുളം താലൂക്ക് ഹർത്താലിനോട് അനുബന്ധിച്ചാണ് ഇന്നലെ മരം മുറിച്ച് പ്രതിഷേധിച്ചത്. ഇതിൽ പങ്കെടുത്തവർക്ക് എതിരെയാണ് കേസെടുത്തിട്ടുള്ളത്.