ദേശീയപാതയിൽ നേര്യമംഗലത്തിനു സമീപം മരം കടപുഴകി വീണ് ഗതാഗതം സ്തംഭിച്ചു.

ദേശീയപാതയിൽ നേര്യമംഗലത്തിനു സമീപം മരം കടപുഴകി വീണ് ഗതാഗതം സ്തംഭിച്ചു.
alternatetext

കോതമംഗലം: കൊച്ചി മധുര ദേശീയപാതയിൽ നേര്യമംഗലത്തിനു സമീപം വില്ലാൻചിറയിലാണ് റോഡരികിൽ നിന്ന വലിയ മരം കടപുഴകി റോഡിനു കുറുകെ വീണത്. നിരന്തരം വാഹനങ്ങൾ കടന്നുപോകുന്ന റോഡിൽ വെള്ളിയാഴ്ച രാവിലെ എട്ടു മണിയോടെയാണ് സംഭവം നടന്നത്.

തുടർന്ന് രണ്ടു മണിക്കൂറോളം വാഹനഗതാഗതം തടസപ്പെട്ടെങ്കിലും കോതമംഗലത്ത് നിന്നും ഫയർഫോഴ്സ് സംഘമെത്തി മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. കഴിഞ്ഞ ദിവസം പെയ്ത മഴയിൽ മണ്ണ് കുതിർന്നതു കൊണ്ട് മരം കടപുഴകിയതാകാമെന്നാണ് കരുതുന്നത്