മറ്റപ്പള്ളി മണ്ണെടുപ്പിലും ,കർഷക ആത്മഹത്യയിലും പച്ചകള്ളമാണ് മന്ത്രി പറയുന്നത് .ജനങ്ങളെ കബളിപ്പിക്കാൻ അസത്യം പറയാൻ മന്ത്രിക്ക് ഒരു മടിയുമില്ല ,കർഷക സ്നേഹവും ,പ്രകൃതി സ്നേഹവും പുരപ്പുറത്തു നിന്ന് വിളിച്ചു കൂവുന്ന മന്ത്രി ചെയ്യുന്നത് കർഷകദ്രോഹവും പ്രകൃതി ചൂഷണവുമാണ്. കർഷകനെ സഹായിച്ചില്ലന്നു മാത്രമല്ല അടിസ്ഥാന രഹിതമായ ആരോപണവും ഉന്നയിക്കുന്നു.
മറ്റപ്പള്ളിയിൽ സമരം ചെയ്യുന്നവരെ പറഞ്ഞു പറ്റിച്ച മന്ത്രിയും കിങ്കര മാരും ജില്ലാ ഭരണകൂടത്തെയും പോലീസിനെയും പഴിപറഞ്ഞ് രക്ഷപ്പെടാൻ നോക്കുന്നു ‘ മന്ത്രി ജനവഞ്ചന അവസാനിപ്പിക്കണമെന്നും ബി.ജെപി ജില്ലാ പ്രസിഡൻ്റ് എം വി ഗോപകുമാർ ആവശ്യപ്പെട്ടു.