മണിപ്പൂര്‍ കലാപം: സ്ത്രീകള്‍ക്കുനേരെയുണ്ടായ അതിക്രമങ്ങള്‍ അന്വേഷിക്കാൻ പ്രത്യേക സംഘവും, വനിത ജഡ്ജിമാരടങ്ങിയ ഉന്നതാധികാരസമിതിയും രൂപീകരിച്ചേക്കും.

മണിപ്പൂര്‍ കലാപം: സ്ത്രീകള്‍ക്കുനേരെയുണ്ടായ അതിക്രമങ്ങള്‍ അന്വേഷിക്കാൻ പ്രത്യേക സംഘവും, വനിത ജഡ്ജിമാരടങ്ങിയ ഉന്നതാധികാരസമിതിയും രൂപീകരിച്ചേക്കും.
alternatetext

മണിപ്പൂര്‍ കലാപത്തിനിടെ സ്ത്രീകള്‍ക്കുനേരെയുണ്ടായ അതിക്രമങ്ങള്‍ അന്വേഷിക്കാൻ പ്രത്യേക സംഘവും, മേല്‍നോട്ടത്തിന് വനിത ജഡ്ജിമാരടങ്ങിയ ഉന്നതാധികാരസമിതിയും രൂപീകരിച്ചേക്കും. അതിജീവിതകളടക്കമുള്ളവരുടെ ഹര്‍ജികള്‍ പരിഗണിക്കുമ്ബോഴാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് ഇതുസംബന്ധിച്ച സൂചന നല്‍കിയത്.

കേസ് സംബന്ധിച്ച വിവരങ്ങള്‍ ഇന്നുതന്നെ കൈമാറണമെന്ന് കേന്ദ്ര – മണിപ്പൂര്‍ സര്‍ക്കാരുകളോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. എന്നാല്‍ കൂടുതല്‍ സമയം വേണമെന്ന് അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കട്ടരമണിയും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും ആവശ്യപ്പെട്ടെങ്കിലും അംഗീകരിച്ചില്ല.

ദൃശ്യങ്ങളിലുള്ള മൂന്ന് കുക്കി യുവതികള്‍ക്ക് നേരേയുണ്ടായത് ഒറ്രപ്പെട്ട സംഭവമല്ലെന്ന് കോടതി പറഞ്ഞു. മണിപ്പൂര്‍ ജനതയുടെ ഭരണഘടനാ സംവിധാനത്തിലുള്ള വിശ്വാസം പുനഃസ്ഥാപിക്കും. യുവതികള്‍ കൂട്ടമാനഭംഗത്തിന് ഇരയായ സംഭവത്തില്‍ കേസെടുക്കാൻ വൈകിയ മണിപ്പൂര്‍ പൊലീസിനെ കോടതി വിമര്‍ശിച്ചു.

അതേസമയം കേസിലെ സി.ബി.ഐ അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് അതിജീവിതകള്‍ ഇന്നലെ കോടതിയെ അറിയിച്ചു. മുതിര്‍ന്ന അഭിഭാഷകൻ കപില്‍ സിബല്‍ മുഖേനയാണ് ഇക്കാര്യമറിയിച്ചത്. സുപ്രീംകോടതി ഇടപെടല്‍ കൊണ്ടു മാത്രമാണ് കേസില്‍ നടപടികളുണ്ടായത്. സംസ്ഥാനത്തിന് പുറത്തെ ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കണം. മജിസ്ട്രട്ടിന് മുന്നില്‍ രഹസ്യമൊഴി രേഖപ്പെടുത്താൻ നടപടിയുണ്ടാകണം. പേരുകള്‍ പരസ്യമാക്കാതെ സൂക്ഷിക്കണമെന്നും ഇരകള്‍ ആവശ്യപ്പെട്ടു.