മണിപ്പൂർ വിഷയത്തിൽ കുടുംബശ്രീയെ സംസ്ഥാന സർക്കാർരാഷ്ട്രീയ ആയുധമാക്കുന്നു:എപി അബ്ദുള്ള കുട്ടി

മണിപ്പൂർ വിഷയത്തിൽ കുടുംബശ്രീയെ സംസ്ഥാന സർക്കാർരാഷ്ട്രീയ ആയുധമാക്കുന്നു:എപി അബ്ദുള്ള കുട്ടി
alternatetext

രാഷ്ട്രീയ ലാഭത്തിനായി കുടുംബശ്രീ അംഗങ്ങളെ തെരുവിലിറക്കി കൊണ്ടുള്ള സിപിഎം നീക്കം അപഹാസ്യവും ,ജനാധിപത്യ വിരുദ്ധവും , തൊഴിലാളി വിരുദ്ധവും ആണെന്നും ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടി പറഞ്ഞു. കുടുംബശ്രീയെ രാഷ്ട്രീയവത്കരിക്കുന്ന സിപിഎം- ഉദ്യോഗസ്ഥ കൂട്ടുകെട്ടിനെതിരേ മഹിളാമോർച്ച ആലപ്പുഴ ജില്ല കമ്മറ്റി സംഘടിപ്പിച്ച കളക്ട്രേറ്റ് ധർണ്ണ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം..

കേരളത്തിലെ സാധാരണക്കാരായ ലക്ഷക്കണക്കിന് കുടുംബങ്ങളുടെ ആശ്രയമാണ് കുടുംബശ്രീയും , തൊഴിലുറപ്പും .ഈ രണ്ടു പദ്ധതികൾക്കും ചരിത്രത്തിലെ ഏറ്റവും വലിയ സഹായമാണ് ഇന്ന് നരേന്ദ്രമോദി സർക്കാർ നൽകുന്നത്.എന്നാൽ സിപിഎം പരിപാടിയിൽ പങ്കെടുക്കാത്തവർക്ക് തൊഴിലുറപ്പ് തൊഴിൽനിഷേധിക്കുന്നതും ,രാഷ്ട്രീയ ലാഭത്തിനായി കുടുംബശ്രീ അംഗങ്ങളെ തെരുവിലിറക്കി കൊണ്ടുള്ള സിപിഎം നീക്കം അപഹാസ്യവും ,ജനാധിപത്യ വിരുദ്ധവും , തൊഴിലാളി വിരുദ്ധവും ആണെന്നുംഎ പി അബ്ദുള്ളക്കുട്ടി പറഞ്ഞു.

മഹിള മോർച്ചആലപ്പുഴ ജില്ല അദ്ധ്യക്ഷ കലാ രമേശ് അദ്ധ്യക്ഷത വഹിച്ചു.ബിജെപി സംസ്ഥാന സെകട്ടറി കരമന ജയൻ ,ബിജെപിജില്ലാ അധ്യക്ഷൻ എം.വി ഗോപകുമാർ, ബിജെപി ജില്ലജനറൽ സെക്രട്ടറിമാരായ വിമൽ രവീന്ദ്രൻ, അരുൺ അനിരുദ്ധൻ,മഹിളമോർച്ച ജില്ലാ ജനറൽ സെക്രട്ടറി ബീന കൃഷ്ണകുമാർ ,മഹിളാമോർച്ചജില്ലാ ഭാരവാഹികളായ സുമ ചന്ദ്രബാബു , ജയലത ജയകുമാർ ,. തുഷാരഷിബു ,സുഷമ ശ്രീകുമാർബിജെപി ജില്ലാ ഭാരവാഹികളായ പി.കെ വാസുദേവൻ, സജു ഇടക്കല്ലിൽ , അഡ്വ.കെ.വി ഗണേഷ് കുമാർ ഹരിനാരായണൻ എന്നിവർ പങ്കെടുത്തു സംസാരിച്ചു