മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാ പിഴവില്‍ കേസെടുത്ത് പോലീസ്

മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാ പിഴവില്‍ കേസെടുത്ത് പോലീസ്
alternatetext

മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാ പിഴവില്‍ കേസെടുത്ത് പോലീസ്. സര്‍ജൻ ഡോ. ജുബേഷിനെതിരെയാണ് മാനന്തവാടി പോലീസ് കേസെടുത്തിരിക്കുന്നത്. ചികിത്സാ പിഴവിനെ തുടര്‍ന്ന് കിടക്കയില്‍ നിന്നും എഴുന്നേല്‍ക്കാൻ പോലും കഴിയാതെ ദുരിതത്തിലായ തോണിച്ചാല്‍ സ്വദേശി ഗിരീഷിനെക്കുറിച്ച്‌ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

സെപ്റ്റംബര്‍ 13നാണ് ഗിരീഷ് ഹെര്‍ണിയക്ക് ചികിത്സ തേടി മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍. ശസ്ത്രക്രിയക്ക് ശേഷം മതിയായ പരിചരണം നല്‍കിയില്ല. മതിയായ ചികിത്സയും ലഭിക്കാത്തതിനെ തുടര്‍ന്ന് രക്തയോട്ടം നിലക്കുകയും ഇയാളുടെ ഒരു വൃഷണം നീക്കം ചെയ്യുകയും ചെയ്തിരുന്നു. ഇതില്‍ പരാതിപ്പെട്ടെങ്കിലും ആദ്യം പോലീസ് കേസെടുക്കാൻ കൂട്ടാക്കിയില്ല.

ഡിഎംഒക്ക് പരാതി നല്‍കിയെങ്കിലും നടപടി ഒന്നും ഉണ്ടായില്ല. തുടര്‍ന്ന് വാര്‍ത്ത പുറത്ത് വന്നതിനെ തുടര്‍ന്ന് മാനന്തവാടി പോലീസെത്തി മൊഴിയെടുത്തു, എഫ്‌ഐആര്‍ തയ്യാറാക്കുകയും ചെയ്തു. ഐപിസി 338 സെക്ഷന്ര്‍ അനുസരിച്ച്‌ മെഡിക്കല്‍ നെഗ്ലിജെന്‍സ് ഉള്‍പ്പെടെയാണ് കേസെടുത്തിരിക്കുന്നത്. നാളെ ഇവിടെയെത്തുന്ന ആരോഗ്യമന്ത്രിയെ ഡിഎംഒ വിവരങ്ങള്‍ ധരിപ്പിച്ചേക്കുമെന്നും സൂചനയുണ്ട്