ന്യൂഡല്‍ഹി: മത്സര പരീക്ഷകളില്‍ കൃത്രിമം കാണിക്കുന്നവർക്ക് എതിരേ കർശന നടപടി ഉറപ്പ് വരുത്തുന്ന ബില്ല് ലോക്സഭയില്‍ പാസാക്കി. പബ്ലിക്ക് എക്സാമിനേഷൻ ബില്ല് 2024 ആണ് ലോക്സഭ പാസാക്കിയത്. മത്സര പരീക്ഷകളില്‍ ക്രമക്കേട് കാണിക്കുന്നവർക്ക് പത്ത് വർഷം തടവും ഒരു കോടി രൂപ പിഴയും ശിക്ഷയായി ബില്ലില്‍ പറയുന്നു. ചോദ്യം ചോർത്തുകയോ ഉത്തര കടലാസില്‍ കൃത്രിമം കാണിക്കുകയോ ചെയ്താല്‍ പത്ത് വർഷം തടവും ഒരു കോടി രൂപ പിഴയും ലഭിക്കും. വിവിധ ഏജൻസികള്‍ നടത്തുന്ന മത്സര പരീക്ഷകളിലെ കൃത്രിമങ്ങള്‍ അവസാനിപ്പിക്കലാണ് ബില്ലിന്‍റെ ലക്ഷ്യം.
കുറ്റകൃത്യങ്ങള്‍ മറച്ച് വയ്ക്കുന്ന സേവനദാതാവായ കമ്ബനിക്ക് ഒരു കോടി രൂപ പിഴ ലഭിക്കുമെന്നും ഈ സ്ഥാപനത്തിന്‍റെ മാനേജർക്ക് പത്ത് വർഷം തടവും ലഭിക്കാമെന്നും ബില്ലില്‍ പറയുന്നു. . ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് ജാമ്യം ലഭിക്കില്ല. മാത്രമല്ല, വാറന്‍റ് ഇല്ലാതെ അറസ്റ്റ് രേഖപ്പെടുത്താൻ പോലീസിന് അനുമതി ഉണ്ടാകും. യാതൊരു വിധത്തിലെ ഒത്തുതീർപ്പും കേസില്‍ അനുവദിക്കില്ലെന്നും ബില്ലില്‍ വ്യക്തമാക്കുന്നു.