മലയോര പട്ടയത്തിന് അപേക്ഷിക്കാത്തവര്‍ക്കു മാര്‍ച്ച്‌ ഒന്ന് മുതല്‍ 15 വരെ അപേക്ഷിക്കാന്‍ അവസരം

മലയോര പട്ടയത്തിന് അപേക്ഷിക്കാത്തവര്‍ക്കു മാര്‍ച്ച്‌ ഒന്ന് മുതല്‍ 15 വരെ അപേക്ഷിക്കാന്‍ അവസരം
alternatetext

മലയോര പട്ടയത്തിന് അപേക്ഷിക്കാത്തവര്‍ക്കു മാര്‍ച്ച്‌ ഒന്ന് മുതല്‍ 15 വരെ അപേക്ഷിക്കാന്‍ അവസരമുണ്ടെന്നു മന്ത്രി കെ. രാജന്‍ പറഞ്ഞു. 1977ന് മുമ്ബ് കുടിയേറിയ കര്‍ഷകര്‍ക്കു കേന്ദ്രസര്‍ക്കാരിന്‍റെ അനുമതിയോടെ പട്ടയം അനുവദിക്കാന്‍ സംസ്ഥാനത്ത് നിയമവും ചട്ടങ്ങളും നിലവിലുണ്ട്. എന്നാല്‍ മലയോര ഭൂമിയില്‍ കുടിയേറിയ ഭൂരിഭാഗം പേരും പട്ടയത്തിന് അപേക്ഷ നല്‍കിയില്ലെന്ന കാര്യം സര്‍ക്കാരിന്‍റെ ശ്രദ്ധയിലുണ്ട്.

പുതിയ അപേക്ഷകള്‍ സ്വീകരിക്കാനോ റവന്യു വനം വകുപ്പ് സംയുക്ത പരിശോധനകള്‍ക്ക് അനുമതി നല്‍കാനോ കേന്ദ്ര സര്‍ക്കാരും താത്പര്യം കാണിച്ചിരുന്നില്ല. ഇത് സംബന്ധിച്ച്‌ കേന്ദ്ര വനം വകുപ്പ് മന്ത്രി, സഹമന്ത്രിമാര്‍ എന്നിവരുമായി ചര്‍ച്ച നടത്തിക്കഴിഞ്ഞു. അപേക്ഷകള്‍ സ്വീകരിക്കാനും പുതിയ സംയുക്ത പരിശോധനകള്‍ നടത്താനും കേന്ദ്രം അനുമതി നല്‍കി. നടപടികള്‍ ത്വരിതഗതിയിലാക്കാന്‍ സംസ്ഥാന ലാൻഡ് റവന്യു കമ്മീഷണറെയും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനെയും നോഡല്‍ ഓഫീസറായി ചുമതലപ്പെടുത്തി.

ഈ സാഹചര്യത്തില്‍ മലയോരവാസികള്‍ക്ക് പട്ടയത്തിന് നിശ്ചിത മാതൃകയില്‍ അപേക്ഷ സമര്‍പ്പിക്കാം. സംയുക്ത പരിശോധന കഴിഞ്ഞ ഭൂമിയാണെങ്കില്‍ അതിന്‍റെ കോപ്പി, 1977നു മുമ്ബ് കുടിയേറിയതാണെങ്കില്‍ അത് തെളിയിക്കുന്ന രേഖ എന്നിവ സഹിതം വില്ലേജ് ഓഫീസിലാണ് അപേക്ഷ നല്‍കേണ്ടത്