മലയാളം അടക്കമുള്ള പ്രാദേശിക ഭാഷകളില് അധ്യയനം നടത്താന് സ്കൂളുകളെ അനുവദിച്ച്‌ സിബിഎസ്‌ഇ.

മലയാളം അടക്കമുള്ള പ്രാദേശിക ഭാഷകളില് അധ്യയനം നടത്താന് സ്കൂളുകളെ അനുവദിച്ച്‌ സിബിഎസ്‌ഇ.
alternatetext

പ്രീ പ്രൈമറി മുതല് പന്ത്രണ്ടാം ക്ലാസ് വരെ മലയാളം അടക്കമുള്ള പ്രാദേശിക ഭാഷകളില് അധ്യയനം നടത്താന് സ്കൂളുകളെ അനുവദിച്ച്‌ സിബിഎസ്‌ഇ. നിലവില് സിബിഎസ്‌ഇ സ്കൂളുകളില് ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലാണ് അധ്യയനം നടക്കുന്നത്. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് മാറ്റമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാൻ പറഞ്ഞു. പുതിയ മാറ്റം സംബന്ധിച്ച സര്‍ക്കുലര്‍ സിബിഎസ്‌ഇ വെള്ളിയാഴ്ച പുറത്തിറക്കി.

ഭരണഘടനയുടെ എട്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെട്ട 22 ഭാഷകളിലായി പാഠ പുസ്തകങ്ങള്‍ തയാറാക്കാൻ എൻസിഇആര്‍ടിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത അധ്യയനവര്‍ഷം മുതല്‍ ഈ പാഠപുസ്തകങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാക്കും. ഈ ഭാഷകളില്‍ പരീക്ഷ നടത്താനും ക്രമീകരണം ഏര്‍പ്പെടുത്തുമെന്നും- മന്ത്രി പറഞ്ഞു