മഹാരാജാസ് കോളേജില്‍ എസ്.എഫ്.ഐ. നേതാവിന് കുത്തേറ്റ സംഭവത്തില്‍ രണ്ടുപേര്‍ കസ്റ്റഡിയില്‍

മഹാരാജാസ് കോളേജില്‍ എസ്.എഫ്.ഐ. നേതാവിന് കുത്തേറ്റ സംഭവത്തില്‍ രണ്ടുപേര്‍ കസ്റ്റഡിയില്‍
alternatetext

മഹാരാജാസ് കോളേജില്‍ എസ്.എഫ്.ഐ. നേതാവിന് കുത്തേറ്റ സംഭവത്തില്‍ രണ്ടുപേര്‍ കസ്റ്റഡിയില്‍. ബിലാല്‍, അമല്‍ ടോമി എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. അമല്‍ ടോമി കെ.എസ്.യു. മണ്ഡലം പ്രസിഡന്റാണ്. എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറി നാസര്‍ അബ്ദുള്‍ റഹ്മാന്‍ എന്ന വിദ്യാര്‍ത്ഥിക്കാണ് കുത്തേറ്റത്. ഇദ്ദേഹത്തെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കെ.എസ്.യു, ഫ്രറ്റേണിറ്റി പ്രവര്‍ത്തകരാണ് കുത്തിയതെന്ന് എസ്.എഫ്.ഐ. ആരോപിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ കോളേജിനു സമീപത്താണ് സംഭവം. ഫ്രറ്റേണിറ്റിയിലെ ചില വിദ്യാര്‍ത്ഥികളെ കോളജില്‍ നിന്ന് സസ്പന്‍ഡ് ചെയ്തിരുന്നു. ഇതിന്റെ പേരില്‍ ഒരു അധ്യാപകനെ ഈ വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചു. ഇതും കോളജിനുള്ളില്‍ വച്ചാണ് നടന്നത്. ഇതിനു പിന്നാലെയാണ് എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറിക്ക് നേരെ ആക്രമണമുണ്ടായത്.