ഈ വര്‍ഷത്തെ മാഗ്സസെ പുരസ്കാരത്തിന് അര്‍ബുദ രോഗ ചികിത്സാ വിദഗ്ദ്ധൻ ഡോ.ആര്‍. രവി കണ്ണൻ അര്‍ഹനായി

ഈ വര്‍ഷത്തെ മാഗ്സസെ പുരസ്കാരത്തിന് അര്‍ബുദ രോഗ ചികിത്സാ വിദഗ്ദ്ധൻ ഡോ.ആര്‍. രവി കണ്ണൻ അര്‍ഹനായി
alternatetext

ഈ വര്‍ഷത്തെ മാഗ്സസെ പുരസ്കാരത്തിന് അര്‍ബുദ രോഗ ചികിത്സാ വിദഗ്ദ്ധൻ ഡോ.ആര്‍. രവി കണ്ണൻ അര്‍ഹനായി. 41 ലക്ഷം രൂപയാണ് പുരസ്‌കാര തുക. അസാമിലെ സില്‍ചറില്‍ നിര്‍ദ്ധന രോഗികള്‍ക്ക് സൗജന്യ ചികിത്സയും ഭക്ഷണവും താമസവും നല്‍കുന്ന കച്ചാര്‍ ക്യാൻസര്‍ ഹോസ്‌പിറ്റല്‍ ആൻഡ് റിസര്‍ച്ച്‌ സെന്ററിന്റെ (സി.സി.എച്ച്‌.ആര്‍.സി) ഡയറക്ടറാണ്. ചെന്നൈ സ്വദേശിയാണ്.

2007ലാണ് അസാമിലെത്തുന്നതും സൗജന്യ ചികിത്സ ആരംഭിക്കുന്നതും. അഡയാര്‍ ക്യാൻസര്‍ ഇൻസ്റ്റിറ്റ്യൂട്ട് സര്‍ജിക്കല്‍ ഓങ്കോളജി വിഭാഗം മേധാവിയായിരുന്നു. പദ്മശ്രീ നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്. ആശുപത്രിക്കുള്ള ബഹുമതിയായി പുരസ്കാരത്തെ കാണുന്നുവെന്ന് രവി കണ്ണൻ പറഞ്ഞു. ഞങ്ങള്‍ ഒരു ടീമായാണ് പ്രവര്‍ത്തിക്കുന്നത്. പുറത്തുനിന്നുള്ളവരുടെ പിന്തുണയും ലഭിക്കുന്നുണ്ടെന്നും വ്യക്തമാക്കി.