മദ്യപിച്ചു വാഹനമോടിച്ചതിനു പിടിയിലായ യുവാവിനെ കസ്റ്റഡിയിലെടുക്കാതെ വിട്ടയച്ച മൂന്നു പൊലീസുകാര്‍ക്ക് സസ്പെൻഷൻ.

മദ്യപിച്ചു വാഹനമോടിച്ചതിനു പിടിയിലായ യുവാവിനെ കസ്റ്റഡിയിലെടുക്കാതെ വിട്ടയച്ച മൂന്നു പൊലീസുകാര്‍ക്ക് സസ്പെൻഷൻ.
alternatetext

തൃശൂര്‍: മദ്യപിച്ചു വാഹനമോടിച്ചതിനു പിടിയിലായ യുവാവിനെ കസ്റ്റഡിയിലെടുക്കാതെ വിട്ടയച്ച മൂന്നു പൊലീസുകാര്‍ക്ക് സസ്പെൻഷൻ. ഈസ്റ്റ് സ്റ്റേഷനിലെ എസ്‌ഐമാരായ എൻ. പ്രദീപ്, എം. അഫ്സല്‍, സിപിഒ ജോസ്പോള്‍ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. മദ്യപിച്ച്‌ ലക്കുകെട്ട നിലയിലായിരുന്നു യുവാവ്. എന്നാല്‍ ഇയാളെ കസ്റ്റഡിയിലെടുക്കാതെ വിടുകയായിരുന്നു. ദിവസങ്ങള്‍ക്കു മുൻപു ശക്തൻ സ്റ്റാൻഡിന്റെ പരിസരത്തു ബാറിനു മുന്നിലാണു സംഭവം. മദ്യപിച്ചു ലക്കുകെട്ട നിലയില്‍ ബൈക്കിലെത്തിയ യുവാവിനെ പൊലീസ് സംഘം തടഞ്ഞുവച്ചു.

നേതാവിന്റെ ബന്ധുവായ യുവാവിനെ വിട്ടയയ്ക്കാൻ വിളികളെത്തിയെങ്കിലും ബൈക്ക് കസ്റ്റഡിയിലെടുത്തു പിറ്റേന്നു ഹാജരാകാൻ നോട്ടിസ് നല്‍കിയെന്നാണ് പൊലീസ് സംഘം മേലുദ്യോഗസ്ഥരെ അറിയിച്ചത്. സ്വബോധം നശിക്കുന്ന അവസ്ഥയിലായ മദ്യപനെ രാത്രി പൊലീസ് സ്റ്റേഷനില്‍ പാര്‍പ്പിക്കുന്ന സാഹചര്യം ഒഴിവാക്കാനാണു നോട്ടിസ് നല്‍കി വിട്ടയച്ചതെന്നായിരുന്നു വിശദീകരണം. എന്നാല്‍, യുവാവിനെ തല്‍സമയം കസ്റ്റഡിയിലെടുക്കാതിരുന്നതു വീഴ്ചയായെന്നു വിലയിരുത്തിയാണു സസ്പെൻഡ് ചെയ്യാൻ നടപടിയെടുത്തത്.

അസി. കമ്മിഷണര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു കമ്മിഷണര്‍ മേല്‍നടപടിക്കു ശുപാര്‍ശ ചെയ്തത്. സംഭവം നടക്കുന്ന സമയത്തു താൻ ഡ്യൂട്ടിയിലുണ്ടായിരുന്നില്ലെന്നു സിപിഒ മേലുദ്യോഗസ്ഥരെ അറിയിച്ചെങ്കിലും പരിഗണിച്ചില്ല. ബൈക്ക് പിടിച്ചുവച്ച ശേഷം പൊലീസ് തന്നെ വിട്ടയച്ചതിനു പിന്നാലെ പഴ്സും പണവും ആരോ മോഷ്ടിച്ചെന്നു യുവാവ് പരാതി നല്‍കി. ശക്തൻ പരിസരത്തു പിടിച്ചുപറി നടത്തുന്ന ഒരാളാണു പ്രതി എന്നു കണ്ടെത്തുകയും ഇയാളെ പിടികൂടുകയും ചെയ്തെങ്കിലും യുവാവിന്റെ പ‍ാസ്പോര്‍ട്ട് നഷ്ടപ്പെട്ടെന്നായതോടെ സ്ഥിതി വീണ്ടും സങ്കീര്‍ണമായി. എന്നാല്‍, ഓട്ടോറിക്ഷയില്‍ മറന്നുവച്ചതാണു പഴ്സെന്നു പിന്നീടു കണ്ടെത്തി