തിരുവനന്തപുരം: മദ്യപിച്ച് സുഹൃത്തുക്കള്‍ തമ്മിലുണ്ടായ കൈയ്യാങ്കളിയില്‍ ഒരാള്‍ മരിച്ചു. വർക്കല ചാലുവിള സ്വദേശി നാരായണൻ (55) ആണ് മരിച്ചത്. അയല്‍വാസിയും സുഹൃത്തുമായ അരുണിനെ വർക്കല പൊലീസ് കസ്റ്റഡിയിലെടുത്തു. രാത്രി പത്ത് മണിയോടെയാണ് സംഭവം.
നാരായണന്റെ വീടിന്റെ ടെറസ്സില്‍ ഇരുന്ന് ഇരുവരും മദ്യപിക്കുന്നതിന് ഇടയില്‍ ഉണ്ടായ വാക്കുതർക്കമാണ് കയ്യാങ്കളിയിലേക്ക് എത്തിയത്. വഴക്കിനെ തുടർന്ന് അരുണ്‍ നാരായണനെ താഴേക്കു വലിച്ചെറിയുകയായിരുന്നു എന്നാണ് പൊലീസ് പറഞ്ഞത്.