മാദ്ധ്യമ സ്വാതന്ത്ര്യം മുഖ്യമാണെന്ന് സുപ്രീം കോടതി 

 മാദ്ധ്യമ സ്വാതന്ത്ര്യം മുഖ്യമാണെന്ന് സുപ്രീം കോടതി 
alternatetext

ന്യൂഡല്‍ഹി: മാദ്ധ്യമ സ്വാതന്ത്ര്യം മുഖ്യമാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. സ്വകാര്യത മൗലികാവകാശമാണ്.മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് സ്വന്തം വാര്‍ത്താ ഉറവിടങ്ങളുണ്ട്. ഈ ഉറവിടങ്ങളുടെ വിവരങ്ങള്‍ ഡിജിറ്റല്‍ ഉപകരണങ്ങളില്‍ ഉണ്ടാകും. രഹസ്യ വിവരങ്ങളും സൂക്ഷിച്ചേക്കാം.പൊതുതാല്‍പര്യമുള്ള വിവരങ്ങളുണ്ടാവാം. അഴിമതിക്കാരുടെ വിവരങ്ങളുണ്ടാവാം.

മാദ്ധ്യമപ്രവര്‍ത്തകരുടെ മുഴുവൻ ഡിജിറ്റല്‍ രേഖകളും ഒറ്റ ഉപകരണത്തിലാവും. എന്തെല്ലാം പിടിച്ചെടുക്കാം, എന്തെല്ലാം ഡേറ്റ പരിശോധിക്കാം, വ്യക്തിപരമായ ഡേറ്റയ്‌ക്ക് എന്ത് സംരക്ഷണം എന്നതിനെല്ലാം മാര്‍ഗ്ഗരേഖ അനിവാര്യമാണ്. ഏജൻസികള്‍ ഏകപക്ഷീയമായി ഉപകരണങ്ങള്‍ പിടിച്ചെടുക്കുമ്ബോള്‍ മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് ഡേറ്റ ബാക്കപ്പ് ചെയ്യാൻ പോലും അവസരം കിട്ടില്ല. പിടിച്ചെടുക്കുന്ന ഉപകരണങ്ങളുടെ ഹാഷ് വാല്യു നല്‍കാൻ ഏജൻസികള്‍ ബാദ്ധ്യസ്ഥരാണെന്നും കോടതി ചൂണ്ടിക്കാട്ടി.

മാദ്ധ്യമങ്ങള്‍ക്ക് അവകാശങ്ങള്‍ ഉണ്ടെങ്കിലും നിയമത്തിന് മുകളില്‍ അല്ലെന്ന് കേന്ദ്രസര്‍ക്കാരിന് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജു വാദിച്ചു. ഡിജിറ്റല്‍ ഉപകരണങ്ങള്‍ പരിശോധിക്കുന്നത് തടയാനാകില്ല. ദേശവിരുദ്ധ ശക്തികളുടെ സാന്നിദ്ധ്യമുണ്ടാകാനുള്ള സാദ്ധ്യതയും ചൂണ്ടിക്കാട്ടി.