മൂവാറ്റുപുഴ: ട്രൈലര്‍ ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പിക്കപ്പ് വാൻ ഡ്രൈവര്‍ മരിച്ചു. തൃശ്ശൂര്‍ പുല്ലൂര്‍ കാരിക്കാടൻ വര്‍ഗീസിന്റെ മകൻ അനില്‍ (43) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ എം.സി റോഡില്‍ ഉന്നകുപ്പക്ക് സമീപമാണ് അപകടമുണ്ടായത്.
കൂത്താട്ടുകുളം ഭാഗത്തേക്ക് പോവുകയായിരുന്ന കണ്ടെയ്നര്‍ ലോറിയും മൂവാറ്റുപുഴ ഭാഗത്തേക്ക് എത്തിയ പിക്കപ്പ് വാനുമാണ് കൂട്ടിയിടിച്ചത്. അപകടത്തെ തുടര്‍ന്ന് നിര്‍ത്താതെ പോയ ട്രൈലര്‍ ലോറി കൂത്താട്ടുകുളത്ത്നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തു. ഗുരുതരമായി പരിക്കേറ്റ അനിലിനെ മൂവാറ്റുപുഴയിലെ ആശുപത്രി പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.