തിരുവനന്തപുരം: ലോക കേരളസഭയുടെ ഉദ്ഘാടകനാകാനുള്ള സര്‍ക്കാര്‍ ക്ഷണം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ തള്ളി. ക്ഷണിക്കാനെത്തിയ ചീഫ് സെക്രട്ടറി വി. വേണുവിനെ രൂക്ഷമായി വിമർശിച്ച് ഗവര്‍ണര്‍ മടക്കി അയച്ചു.
സർക്കാരിന്‍റെ ഭരണഘടന വിരുദ്ധ നിലപാടുകള്‍ക്ക് ചീഫ് സെക്രട്ടറി കൂട്ടുനില്‍ക്കരുതെന്നും ഗവർണർ പറഞ്ഞു.
തനിക്കെതിരായ പ്രതിഷേധങ്ങളെ മന്ത്രിമാർ പ്രോത്സാഹിപ്പിച്ചുവെന്നും ഗവർണർ ആരോപിച്ചു. എസ്‌എഫ്‌ഐക്കാര്‍ തന്‍റെ കാര്‍ തടഞ്ഞതിലടക്കം സര്‍ക്കാര്‍ നടപടികളിലുണ്ടായ വീഴ്ചയടക്കം ഗവർണർ ചൂണ്ടിക്കാട്ടിയതായാണ് വിവരം. ജൂണ്‍ 13 മുതല്‍ 15 വരെയാണ് ലോകകേരള സഭ.