കോതമംഗലം: വ്യാഴാഴ്ച ഉച്ചയോടെയാണ് കോതമംഗലം താലൂക്ക് ആശുപത്രിക്ക് സമീപം സ്ട്രീറ്റ് ലൈറ്റ് മാറുന്നതിനിടയിൽ കരാർ ജീവനക്കാരൻ ഷോക്കേറ്റ് ഇലക്ട്രിക് പോസ്റ്റിനുമുകളിൽ അപകടാവസഥയിൽ കുടുങ്ങികിടന്നത്. അപകടത്തിന്റെ വ്യാപ്തി മനസിലാക്കിയ നാട്ടുകാരും, സ്വകാര്യ ബസ് തൊഴിലാളികളും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിൽ കൊട്ടാരക്കര സ്വദേശി അഭിലാഷിന് ജീവൻ തിരികെ ലഭിച്ചു.
കരാർ ജീവനക്കാരനായ അഭിലാഷ് ഷോക്കേറ്റ് ഇലക്ട്രിക് പോസ്റ്റിൽ കുടുങ്ങിക്കിടന്നപ്പോൾ രക്ഷിക്കാനായാണ് നാട്ടുകാർ പോസ്റ്റിലേക്ക് കയറിയത്. എന്നാൽ ഉയരത്തിന്റെ പ്രശ്നത്താൽ ബുദ്ധിമുട്ടിയ സമയം അതുവഴി വന്ന സ്വകാര്യബസ് പോസ്റ്റിനോട് ചേർത്തു നിർത്തുകയും ബസ് തൊഴിലാളികളും ചേർന്ന് അഭിലാഷിനെ താഴെയിറക്കി ആശുപത്രിയിൽ എത്തിക്കുകയും ആയിരുന്നു. ജീവിതത്തിലേക്ക് മടങ്ങി എത്തിയ അഭിലാഷിന് അപകടത്തിൽ സാരമായ പരിക്കുകൾ ഒന്നും പറ്റിയിട്ടില്ല