ഹരിയാന ഇന്ന്‌ പോളിങ് ബൂത്തിലേക്ക്

ഹരിയാന ഇന്ന്‌ പോളിങ് ബൂത്തിലേക്ക്
alternatetext

ന്യൂഡല്‍ഹി: കർഷക രോഷം അലയടിക്കുന്ന ഹരിയാനയില്‍ നിയമസഭാ തെരഞ്ഞെടുപ്പ്‌ ഇന്ന് നടക്കും. 90 മണ്ഡലങ്ങളില്‍ പകല്‍ ഏഴുമുതല്‍ ആറുവരെയാണ്‌ പോളിങ്‌. 1,031 സ്ഥാനാർഥികളാണ്‌ രംഗത്തുള്ളത്‌. ഫലം ചൊവ്വാഴ്‌ച വരും. ഭരണവിരുദ്ധ വികാരത്തില്‍ ഉലയുന്ന ബിജെപിയുടെ നില പരുങ്ങലിലാണ്.

ബിജെപിക്ക്‌ വോട്ട്‌ ചെയ്യരുതെന്നാവശ്യപ്പെട്ട്‌ കർഷക സംഘടനകള്‍ ശക്തമായ പ്രചാരണം നടത്തി. അഗ്നിപഥിനെതിരായ രോഷം, ഗുസ്‌തി താരങ്ങളുടെ പ്രക്ഷോഭം തുടങ്ങിയവ പ്രതിഫലിക്കും. ഗുസ്‌തി താരം വിനേഷ്‌ ഫോഗട്ട്‌ ജുലാനില്‍ കോണ്‍ഗ്രസ്‌ സ്ഥാനാർഥിയാണ്‌.

ഭൂപീന്ദർ സിങ്‌ ഹൂഡ, കുമാരി ഷെല്‍ജ വിഭാഗങ്ങളുടെ തമ്മിലടി കോണ്‍ഗ്രസിന്‌ ക്ഷീണമാണ്‌. സിപിഐ എം മത്സരിക്കുന്ന ഭിവാനിയില്‍ സ്ഥാനാർഥി ഓംപ്രകാശിന്‌ വൻ സ്വീകാര്യത നേടാനായിട്ടുണ്ട്‌. വിവാദ ആള്‍ദൈവം ഗുർമീത്‌ റാം റഹീമിന്‌ പരോള്‍ അനുവദിച്ച്‌ തെരഞ്ഞെടുപ്പ്‌ സമയത്ത്‌ ബിജെപി കളത്തില്‍ ഇറക്കി. ലക്ഷക്കണക്കിനുള്ള അനുകൂലികളെ സ്വാധീനിക്കാമെന്ന പ്രതീക്ഷയിലാണ്‌ നീക്കം.