എല്‍ഡിഎഫിനെ വിശ്വസിച്ച്‌ ഗവര്‍ണര്‍ക്കെതിരെയുള്ള സമരത്തില്‍ കോണ്‍ഗ്രസ്‌ പങ്ക് ചേരാനില്ല: രമേശ് ചെന്നിത്തല

എല്‍ഡിഎഫിനെ വിശ്വസിച്ച്‌ ഗവര്‍ണര്‍ക്കെതിരെയുള്ള സമരത്തില്‍ കോണ്‍ഗ്രസ്‌ പങ്ക് ചേരാനില്ല: രമേശ് ചെന്നിത്തല
alternatetext

എല്‍ഡിഎഫിനെ വിശ്വസിച്ച്‌ ഗവര്‍ണര്‍ക്കെതിരെയുള്ള സമരത്തില്‍ കോണ്‍ഗ്രസ്‌ പങ്ക് ചേരാനില്ലെന്ന് രമേശ് ചെന്നിത്തല. ഗവര്‍ണറേക്കാള്‍ കൂടുതല്‍ എതിര്‍ക്കപ്പെടേണ്ടത് സര്‍ക്കാരെന്നും രമേശ്‌ ചെന്നിത്തല. പൗരത്വ ഭേദഗതി സമയത്ത് ഗവര്‍ണറെ പിൻവലിക്കണമെന്ന പ്രമേയം സഭയില്‍ അവതരിപ്പിച്ചത് താനായിരുന്നുവെന്നും ഇന്നത്തെ മുഖ്യമന്ത്രി അന്ന് എതിര്‍ത്തുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഗവര്‍ണറേക്കാള്‍ എതിര്‍ക്കപ്പെടേണ്ടത് ഗവണ്‍മെന്‍റാണ്. ജനാധിപത്യത്തില്‍ കേട്ടുകേള്‍വിയില്ലാത്തതാണ് ഇപ്പോള്‍ കേരളത്തിലുളളത്. കാവിവത്ക്കരണത്തെയും ചുവപ്പ് വല്‍ക്കണത്തെയും ഞങ്ങള്‍ എതിര്‍ക്കുന്നു. സര്‍വകലാശാലയില്‍ സ്വന്തം ആളെ കയറ്റാനാണ് സിപിഎമ്മും ശ്രമിക്കുന്നതെന്നും നവ കേരള സദസിനെതിരെ ഒരു സമരവും ബിജെപിയുടെ ഭാഗത്തുനിന്നും ഉണ്ടായിരുന്നില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.