ആലത്തൂര്‍: കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമ കേസില്‍ അച്ഛന് അറസ്റ്റിലായതിന്റെ മനോവിഷമവും അപമാനവുംമൂലം യുവാവ് ആത്മഹത്യചെയ്തു. പാലക്കാട് ആലത്തൂരിനടുത്ത് തരൂരിലെ സ്വാമിനാഥനെ (51) തിങ്കളാഴ്ച രാത്രി പോക്സോ കേസില്‍ പോലീസ് അറസ്റ്റുചെയ്തിരുന്നു.
എറണാകുളത്ത് സ്വകാര്യസ്ഥാപനത്തില്‍ ജോലിചെയ്തിരുന്ന 23-കാരനായ മകന് വിവരമറിഞ്ഞ് രാത്രി വൈകി വീട്ടിലെത്തി. പിറ്റേന്ന് രാവിലെ വീട്ടുകാര്‍ വിളിച്ചെങ്കിലും വാതില്‍ തുറക്കുകയോ പ്രതികരിക്കുകയോ ചെയ്തില്ല. വാതില്‍ പൊളിച്ചുനോക്കിയപ്പോള്‍ ഫാനില്‍ യുവാവിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നെന്ന് ആലത്തൂര്‍ പോലീസ് പറഞ്ഞു.
സ്വാമിനാഥനെ ആലത്തൂര്‍ കോടതി ചൊവ്വാഴ്ച വൈകീട്ട് റിമാന്‍ഡ്ചെയ്തു.