അടിമാലി: കഴിഞ്ഞദിവസമാണ് കുറത്തിക്കുടി ആദിവാസി കോളനിയിൽ പ്രദേശത്തെ ആദിവാസികൾ നടത്തിയിരുന്ന കടകൾ മൂന്നാർ ഡിഎഫ്ഓയുടെയും, മൂന്നാർ എസിഎഫിന്റെയും നിർദേശത്താൽ ഭീഷണിപ്പെടുത്തി വനംവകുപ്പ് ഉദ്യോഗസ്ഥർ പൊളിച്ചു മാറ്റിയത്. ആദിവാസി സമൂഹത്തിന്റെ ജീവിത സാഹചര്യങ്ങളെ വെല്ലുവിളിച്ചുകൊണ്ടുള്ള ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നടപടിയിൽ വ്യാപക പ്രതിഷേധമാണുള്ളത്.
ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബ്ലോക്ക് പഞ്ചായത്തിലെ ഉൾപ്പെടെയുള്ള മെമ്പർമാർ ആദിവാസി സമൂഹത്തിന് പിന്തുണയുമായി രംഗത്തെത്തി. തുടർന്ന് പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ സംഭവ സ്ഥലത്ത് എത്തി വനം വകുപ്പ് പൊളിച്ച കടയുടെ അതേ സ്ഥാനത്ത് തന്നെ ആദിവാസി സമൂഹത്തിന് കച്ചവടം നടത്തുന്നതിനുള്ള പുതിയ സജ്ജീകരണങ്ങൾ ഒരുക്കി നൽകി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.എ.അൻസാരി, പഞ്ചായത്തംഗം ലിൻസി, ബിനോയ് കാണി, പ്രമോട്ടർ ബിനു.പി.പണിക്കൻ, മാങ്കുളം വ്യാപാരി വ്യവസായി പ്രസിഡന്റ് പി.ടി.മാണി തുടങ്ങിയവർ അടിമാലി ഒന്നാം വാർഡിൽ നടന്ന പ്രതിഷേധ പ്രവർത്തനങ്ങളിൽ പങ്കാളികളായി