കുടുംബശ്രീ ഫുഡ് പ്രോസസ്സിങ് ബ്രാൻഡിങ് ജനുവരി 12ന് ഉദ്ഘാടനം ചെയ്യും

കുടുംബശ്രീ ഫുഡ് പ്രോസസ്സിങ് ബ്രാൻഡിങ് ജനുവരി 12ന് ഉദ്ഘാടനം ചെയ്യും
alternatetext

കുടുംബശ്രീ ഫുഡ് പ്രോസസ്സിങ് ബ്രാൻഡിങ് ജനുവരി 12ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും. രാവിലെ 11.30ന് റോസ് ലോഞ്ച് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ പി. ഉബൈുദല്ല എം.എല്‍.എ അധ്യക്ഷത വഹിക്കും. കുടുംബശ്രീ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് പദ്ധതി വിശദീകരിക്കും.

എം.പി അബ്ദുസ്സമദ് സമദാനി, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് എം.കെ റഫീഖ, ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് എന്നിവര്‍ മുഖ്യാതിഥികളാവും. കുടുംബശ്രീ സംരംഭങ്ങളുടെ മൂല്യശൃഖല വികസനം സാധ്യമാക്കി ‘കുടുംബശ്രീ’ ബ്രാൻഡഡ് ഉല്‍പ്പന്നങ്ങളാണ് വിപണിയിലെത്തിക്കുക. മലപ്പുറം ജില്ലയില്‍ നിന്നും 81 സംരംഭങ്ങളും, കോട്ടയം ജില്ലയില്‍ നിന്നും 14 സംരംഭങ്ങളും തൃശൂര്‍ ജില്ലയില്‍ നിന്നും 15 സംരംഭങ്ങളും നിര്‍മിക്കുന്ന കറിപൗഡര്‍ ഉത്പന്നങ്ങളാണ് ‘കുടുംബശ്രീ’ ബ്രാൻഡില്‍ വിപണിയിലിറക്കുന്നത്.