ഇടുക്കി: കുടുംബപ്രശ്നങ്ങളുടെ തുടർച്ചയായി ഭാര്യാ ഗൃഹത്തിലെത്തി ഭാര്യാമാതാവിനെയും, ഭാര്യാസഹോദര പുത്രിയെയും പെട്രോൾ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്തൻ മരുമകൻ്റെ ശ്രമം. ഇടുക്കി പൈനാവ് 56കോളനിയിലാണ് സംഭവം നടന്നത്. കഞ്ഞിക്കുഴി സ്വദേശിയായ നിരപ്പിൽ സന്തോഷ് ആണ് ആക്രമണം നടത്തിയത്.
സംഭവത്തിൽ സാരമായി പൊള്ളലേറ്റ അന്നക്കുട്ടി തമ്പിയെയും, ചെറുമകൾ ദിയയെയും നാട്ടുകാർ ചേർന്ന് ഇടുക്കി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ഇരുവരേയും കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. ആക്രമണത്തിന് ശേഷം സംഭവസ്ഥലത്തു നിന്നും രക്ഷപെട്ട സന്തോഷിനായി ഇടുക്കി പോലീസ് തിരച്ചിൽ നടത്തിവരികയാണ്