കുടിശിക നല്‍കാത്തതില്‍ പ്രതിഷേധിച്ച്‌ റേഷൻ കരാറുകാര്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചു.

കുടിശിക നല്‍കാത്തതില്‍ പ്രതിഷേധിച്ച്‌ റേഷൻ കരാറുകാര്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചു.
alternatetext

തിരുവനന്തപുരം: കുടിശിക നല്‍കാത്തതില്‍ പ്രതിഷേധിച്ച്‌ റേഷൻ സാധനങ്ങള്‍ വിതരണത്തിനെത്തിക്കുന്ന കരാറുകാര്‍ ചൊവ്വാഴ്ച മുതല്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചു. എഫ്സിഐ ഗോഡൗണില്‍ നിന്നും റേഷൻ സംഭരണ കേന്ദ്രങ്ങളിലേക്കും അവിടെ നിന്ന് റേഷൻ കടകളിലേക്കും ഭക്ഷ്യധാന്യങ്ങളെത്തിക്കുന്ന കരാറുകാരാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്.

സപ്ലൈക്കോ 100 കോടിയോളം രൂപ കുടിശിക നല്‍കാനുണ്ടെന്നും കുടിശിക തുക ലഭിക്കാത്തതിനാല്‍ ചൊവ്വാഴ്ച മുതല്‍ സാധനങ്ങള്‍ എത്തിക്കുന്നത് നിര്‍ത്തിവച്ച്‌ അനിശ്ചിതകാല സമരത്തിലേക്കു നീങ്ങുകയാണെന്നുമാണ് കരാറുകാരുടെസംഘടനയുടെ വിശദീകരണം. ബില്ല് സമര്‍പ്പിച്ചാല്‍ തുക ഉടൻ നല്‍കുക, ചുമട്ടുതൊഴിലാളികളുടെ ക്ഷേമനിധി വിഹിതം സപ്ലൈക്കോ നേരിട്ട് അടക്കുക തുടങ്ങിയ ആവശ്യങ്ങളും കരാറുകാര്‍ ഉന്നയിച്ചാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്.

ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ട് നിരവധി തവണ സപ്ലൈക്കോയെ സമീപിച്ചിട്ടും ചര്‍ച്ച്‌ക്ക് പോലും വിളിച്ചില്ലെന്നും കരാറുകാര്‍ ആരോപിക്കുന്നു.