തിരുവനന്തപുരം: കണ്ണൂര്‍, എംജി സര്‍വകലാശാലകളിലെ കോളജ് യൂണിയന് തെരഞ്ഞെടുപ്പിനു പിന്നാലെ കാലിക്കട്ട് സര്‍വകലാശാലയിലും നീലക്കൊടി പാറിച്ച കെഎസ് യുവിന്റെ ഉജ്വല മുന്നേറ്റം പിണറായി സര്‍ക്കാരിനെതിരേയുള്ള യുവമനസുകളുടെ ശക്തമായ താക്കീതാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന് എംപി.
മുഖ്യമന്ത്രി പിണറായി വിജയന് സ്തുതിപാഠകരായി മാറിയ എസ്എഫ്ഐ എന്ന വിദ്യാര്‍ഥിവിരുദ്ധ സംഘടനയുടെ വാട്ടര്‍ലൂവാണ് ഈ തെരഞ്ഞെടുപ്പുകളില്‍ കണ്ടത്. എസ്എഫ്ഐ ഇത്രയും കാലം ഉരുക്കുമുഷ്ടി ഉപയോഗിച്ച് അടിച്ചമര്‍ത്തിയ കാമ്ബസുകളില്‍ ജനാധിപത്യത്തിന്റെയും സമാധാനത്തിന്റെയും നീലപ്പതാക പാറുകയാണെന്നും സുധാകരന് പറഞ്ഞു