കെഎസ്‌ആര്‍ടിസിക്ക്‌ 90 കോടികൂടി അനുവദിച്ചു

കെഎസ്‌ആര്‍ടിസിക്ക്‌ 90 കോടികൂടി അനുവദിച്ചു
alternatetext

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിക്ക്‌ സംസ്ഥാന സര്‍ക്കാര്‍ സഹായമായി 90.22 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാല്‍. 70.22 കോടി രൂപ പെൻഷൻ വിതരണത്തിനാണ്‌ അനുവദിച്ചിരിക്കുന്നത്. സര്‍ക്കാരിന്‍റെ സാമ്ബത്തിക സഹായമായി 20 കോടി രൂപയും അനുവദിച്ചു.

കെഎസ്‌ആര്‍ടിസിക്ക് ഈ മാസം ആദ്യം 30 കോടി നല്‍കിയിരുന്നു. കോര്‍പറേഷന്‌ ഈ വര്‍ഷത്തെ ബജറ്റ്‌ വിഹിതം 900 കോടി രൂപയാണ്‌. ഈവര്‍ഷം ഇതുവരെ അനുവദിച്ചത്‌ 1234.16 കോടിയാണ് അനുവദിച്ചിട്ടുള്ളത്.