കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ വീണ്ടും സമരത്തിലേക്ക്

കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ വീണ്ടും സമരത്തിലേക്ക്
alternatetext

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ വീണ്ടും സമരത്തിലേക്ക്. ജൂലൈ മാസത്തിലെ ശമ്ബളം ഇതുവരെ വിതരണം ചെയ്യാത്ത സാഹചര്യത്തിലാണ് സമരത്തിനായി ജീവനക്കാര്‍ തയ്യാറെടുക്കുന്നത്. ഈ മാസം 26ന് സംയുക്തമായി സമരത്തിനിറങ്ങാനാണ് തൊഴിലാളികള്‍ ആലോചിക്കുന്നത്.

സിഐടിയു, ഐഎൻടിയുസി സംഘടനകളാണ് സമരത്തിന് ഒരുങ്ങുന്നത്. ഓണം ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുക, സ്ഥലം മാറ്റം അനുവദിക്കുക എന്നിങ്ങനെയുള്ള ആവശ്യങ്ങളും സംഘടനകള്‍ മുന്നോട്ടു വയ്ക്കുന്നു.