തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്ബളം നല്‍കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് പറഞ്ഞ തീയതി ഇന്ന് അവസാനിക്കും. 40 കോടി രൂപ ധനവകുപ്പ് അനുവദിച്ചെങ്കിലും ജീവനക്കാര്‍ക്ക് ഇതുവരെ ശമ്ബളം ലഭിച്ചിട്ടില്ല. തുക കെഎസ്ആര്‍ടിസിയുടെ അക്കൗണ്ടിലേക്ക് വരാന്‍ വൈകുന്നതാണ് ഇതിന് കാരണം. ശമ്ബളത്തിനൊപ്പം ഓണം അലവന്‍സ് നല്‍കുമെന്ന് പറഞ്ഞിരുന്നെങ്കിലും അതില്‍ അന്തിമ തീരുമാനമായില്ല.
അലവന്‍സ് എത്രയെന്ന് തീരുമാനിക്കാനായി തൊഴിലാളി യൂണിയനുകളും കെഎസ്ആര്‍ടിസി മാനേജ്മെന്റും തമ്മില്‍ ഇന്ന് വൈകിട്ട് ചര്‍ച്ച നടത്തും. 1000 രൂപ അലവന്‍സും 1000 രൂപ അഡ്വാന്‍സും നല്‍കാനാണ് ആലോചിക്കുന്നത്. 2750 രൂപ അലവന്‍സ് വേണമെന്ന ആവശ്യത്തില്‍ യൂണിയനുകള്‍ ഉറച്ച് നില്ക്കുന്നു. ഉറപ്പുകള്‍ പാലിച്ചില്ലങ്കില്‍ അടുത്ത ശനിയാഴ്ച പണിമുടക്കെന്നാണ് സിഐടിയു അടക്കമുള്ള യൂണിയനുകളുടെ തീരുമാനം.