തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്ക് അടുത്തയാഴ്ച ജൂലൈ മാസത്തെ ശമ്ബളം പൂര്‍ണമായി നല്‍കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാല്‍. ഓണം അലവൻസ് പരിഗണനയിലാണെന്നും ധനമന്ത്രി പറഞ്ഞു.
ധന, ഗതാഗത, തൊഴില്‍ മന്ത്രിമാരുമായി തൊഴിലാളി സംഘടനകള്‍ നടത്തിയ ചര്‍ച്ചയിലാണ് ബാലഗോപാല്‍ ഇക്കാര്യം അറിയിച്ചത്. ശമ്ബളം നല്‍കുന്നതിനുള്ള സഹായം ധനവകുപ്പ് നല്‍കുമെന്നും മന്ത്രി യോഗത്തില്‍ അറിയിച്ചു. ഒറ്റത്തവണയായി തന്നെ എല്ലാ മാസവും ശമ്ബളം നല്‍കണമെന്നാണ് സംഘടനകള്‍ യോഗത്തില്‍ ആവശ്യപ്പെട്ടത്.