കെ എസ് ആര്‍ ടി സി ബസിലെ ശല്യക്കാരെയും സാമൂഹ്യ വിരുദ്ധരെയും നേരിടാന്‍ ജീവനക്കാര്‍ക്ക് പ്രത്യേക സ്വയം പ്രതിരോധ പരിശീലന പരിപാടി

കെ എസ് ആര്‍ ടി സി ബസിലെ ശല്യക്കാരെയും സാമൂഹ്യ വിരുദ്ധരെയും നേരിടാന്‍ ജീവനക്കാര്‍ക്ക് പ്രത്യേക സ്വയം പ്രതിരോധ പരിശീലന പരിപാടി
alternatetext

കെ എസ് ആര്‍ ടി സി ബസിലെ ശല്യക്കാരെയും സാമൂഹ്യ വിരുദ്ധരെയും നേരിടാന്‍ ജീവനക്കാര്‍ക്ക് പ്രത്യേക സ്വയം പ്രതിരോധ പരിശീലന പരിപാടി. കെ എസ് ആര്‍ ടി സിയിലെ വനിതാ ഡ്രൈവര്‍മാര്‍ക്കും, കണ്ടക്ടര്‍മാര്‍ക്കുമായുള്ള സ്വയം പ്രതിരോധ പരിശീലന പരിപാടി ആരംഭിച്ചത്. കേരള പൊലീസിന്റെ സഹകരണത്തോടെയാണ് കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് സ്വയം പ്രതിരോധ പരിശീലന പരിപാടി നടത്തുന്നത്.

കെ എസ് ആര്‍ ടി സി സ്വിഫ്റ്റില്‍ ഡ്രൈവര്‍മാരായും, കണ്ടക്ടര്‍മാരായും കൂടുതല്‍ വനിതാ ജീവനക്കാര്‍ എത്തുന്നതോടെ അതിരാവിലെ ഡ്യൂട്ടി വരുകയും, രാത്രി വൈകി തിരികെ പോകുകയും ചെയ്യുന്നത് കൂടാതെ രാത്രി സമയങ്ങളില്‍ ഉള്‍പ്പെടെ ഡ്യൂട്ടി ചെയ്യേണ്ടി വരുന്ന സാഹചര്യത്തില്‍ സാമൂഹ്യ വിരുദ്ധരില്‍ നിന്നുള്ള ആക്രമണങ്ങള്‍ ഉണ്ടായാല്‍ നേരിടുന്നതിനും, സ്വയം സുരക്ഷ ഉറപ്പാക്കുന്നതിനും വേണ്ടിയാണ് പരിശീലന പരിപാടി തയ്യാറാക്കിയിട്ടുള്ളത്.

തിരുവനന്തപുരത്താണ് പരിശീലന പരിപാടി നടക്കുന്നത്. ആദ്യഘട്ടത്തില്‍ കെ എസ് ആര്‍ ടി സിയിലേയും, കെ എസ് ആര്‍ ടി സി സ്വിഫ്റ്റിലേതുമായ 20 വനിതാ ജീവനക്കാര്‍ പങ്കെടുത്തു. ഘട്ടം ഘട്ടമായി കെ എസ് ആര്‍ ടി സിയിലെയും, കെ എസ് ആര്‍ ടി സി സ്വിഫ്റ്റിലേയും മുഴുവന്‍ വനിതാ ജീവനക്കാര്‍ക്കും മൂന്ന് ദിവസം നീണ്ട് നില്‍ക്കുന്ന ഇത്തരത്തിലുള്ള പരിശീലനം നല്‍കും.