കെഎസ്ആർടിസി ബസ് കോക്കയിലേക്ക് മറിഞ്ഞു;മൂന്നു യാത്രക്കാർ മരിച്ചു

കെഎസ്ആർടിസി ബസ് കോക്കയിലേക്ക് മറിഞ്ഞു;മൂന്നു യാത്രക്കാർ മരിച്ചു
alternatetext

ഇടുക്കി പുല്ലുപാറയ്ക്ക് സമീപംകെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് മൂന്നു യാത്രക്കാർ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. മാവേലിക്കര സ്വദേശികളായ രമാ മോഹൻ (51), അരുൺ ഹരി,സംഗീത് എന്നിവരാണ് മരിച്ചത്. ബസിലുണ്ടായിരുന്നത് 34 യാത്രക്കാർ ആയിരുന്നു ഉണ്ടായിരുന്നത്. മാവേലിക്കരയിൽ നിന്നും തഞ്ചാവൂരിലേക്ക് വിനോദയാത്ര പോയ സംഘം സഞ്ചരിച്ച ബസ് തിരികെ വരുമ്പോഴാണ് അപകടം.

പരുക്കേറ്റവരെ പീരുമേട്ടിലെയും മുണ്ടക്കയത്തെയും ആശുപത്രിയിലേക്ക് മാറ്റി.ഞായറാഴ്ച വെളുപ്പിനെയാണ് ബസ് തഞ്ചാവൂരിലേക്ക് പോയത്. ഇന്നു രാവിലെ അഞ്ചിന് ബസ് മാവേലിക്കര ഡിപ്പോയിൽ തിരിച്ച് എത്തേണ്ടതായിരുന്നു. ഇന്നു രാവിലെ ആറ് മണിയോടെയായിരുന്നു അപകടം.അപകടത്തെ തുടർന്ന് ഗതാഗത മന്ത്രി ഗണേഷ്‌കുമാർ അന്വഷണത്തിനു ഉത്തരവിട്ടു