കോതമംഗലം: ഞായറാഴ്ച പുലർച്ചെയാണ് തങ്കളം നാലുവരിപ്പാതയിൽ ഇളമ്പ്ര പാലായത്തു കാവിനുസമീപം വാഹനാപകടമുണ്ടായത്. കാർ യാത്രികർ നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. അതിവേഗത്തിലെത്തിയ കാർ നിയന്ത്രണം നഷ്ടമായി റോഡരികിൽ ഉണ്ടായിരുന്ന ക്ഷേത്ര ഭണ്ഡാരം ഇടിച്ചു തകർക്കുകയും, ശേഷം അൽപ്പം മാറിയുണ്ടായിരുന്ന വൈദ്യുതപോസ്റ്റിലും ഇടിച്ചു നിൽക്കുകയായിരുന്നു.
അപകടത്തിൽ സാരമായി തകർന്ന കാറിനു മുകളിലേക്കാണ് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞുവീണത്. ഡ്രൈവർ ഉറങ്ങിയതാകാം അപകടകാരണമെന്നു കരുതുന്നു.