കെ.എസ്.ഇ.ബി ആഫീസ് ഉപരോധിച്ചു

കെ.എസ്.ഇ.ബി ആഫീസ് ഉപരോധിച്ചു
alternatetext

നൂറനാട് ഗ്രാമപഞ്ചായത്തിലെ ആറ്റുവ, ചെറുമുഖ വാർഡുകളിലെ പുതിയ സ്ടീറ്റ് ലൈൻ സ്ഥാപിക്കാത്തതിൽ പ്രതിഷേധിച്ച് പന്തളം കെ.എസ്.ഇ.ബി ആഫീസ് ബി.ജെ.പി ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ഉപരോധിച്ചു.ഉപരോധ സമരം ബി.ജെ.പി മാവേലിക്കര മണ്ഡലം പ്രസിഡന്റും നൂറനാട് ഗ്രാമഞ്ചായത്ത് ബി.ജെ.പി പാർലമെന്ററി പാർട്ടി ലീഡറും ആയ അഡ്വ കെ.കെ. അനൂപ് ഉദ്ഘാടനം ചെയ്തു.

രണ്ട് വാർഡുകളിലായി 3000 ത്തിൽ അധികം ലൈനാണ് വലിക്കാനുള്ളത്. ഇതിനാവശ്യമായ തുക നൂറനാട് ഗ്രാമ പഞ്ചാത്തിൽ നിന്നും കെ.എസ്.ഇ.ബി ക്ക് അടച്ചിട്ട് ഒന്നര വർഷക്കാലമായിട്ടും ഉദ്യോഗസ്ഥ കെടുകാര്യസ്ഥതയാണ് ഇതിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു.തുടർന്ന് കെ എസ് ഇ ബി എഞ്ചിനീയറുമായി നടന്ന ചർ ചർച്ചയുടെ അടിസ്ഥാനത്തിൽ ഉടൻ വർക്ക് ചെയ്യാമെന്ന ധാരണയിൽ ഉപരോധ സമരം അവസാനിപ്പിച്ചു.

നൂറനാട് ഗ്രാമപഞ്ചായത്തംഗവും ബി.ജെ.പി. മാവേലിക്കര മണ്ഡലം സെക്രട്ടറിയും ആയ മഞ്ജു സന്തോഷിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ നൂറനാട് വടക്ക് ഏരിയ സെക്രട്ടറി ജയചന്ദ്രൻ , പന്തളം നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ സീന അജി,മഹിളാ മോർച്ച മണ്ഡലം സെക്രട്ടറി രാധാമണി , ബൂത്ത് പ്രസിഡന്റ് ശരത്ത് എന്നിവർ പ്രസംഗിച്ചു.