മീറ്റര്‍ റീഡര്‍ക്ക് റീഡിങ് സുഗമമാവുന്ന വിധം വൈദ്യുത മീറ്ററുകള്‍ സ്ഥാപിക്കണമെന്ന് കെ.എസ്.ഇ.ബി

മീറ്റര്‍ റീഡര്‍ക്ക് റീഡിങ് സുഗമമാവുന്ന വിധം വൈദ്യുത മീറ്ററുകള്‍ സ്ഥാപിക്കണമെന്ന് കെ.എസ്.ഇ.ബി
alternatetext

തിരുവനന്തപുരം: മീറ്റര്‍ റീഡര്‍ക്ക് റീഡിങ് സുഗമമാവുന്ന വിധം വൈദ്യുത മീറ്ററുകള്‍ സ്ഥാപിക്കണമെന്ന് കെ.എസ്.ഇ.ബി. പല കെട്ടിടങ്ങളിലും മീറ്റര്‍ റീഡര്‍ക്ക് കടന്നുചെല്ലാവുന്ന ഇടങ്ങളിലല്ല മീറ്ററുകളുള്ളത്. പൂട്ടിക്കിടക്കുന്ന കെട്ടിടങ്ങളിലും റീഡിങ് കഴിയാതെവരുന്നു. ഈ സാഹചര്യത്തിലാണ് നിര്‍ദേശം.

സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമീഷന്‍ പുറത്തിറക്കിയ കേരള ഇലക്‌ട്രിസിറ്റി സപ്ലൈ കോഡ് 2014ലെ വൈദ്യുതി റീഡിങ്, ബില്ലിങ് എന്നിവ സംബന്ധിച്ച വ്യവസ്ഥ പ്രകാരം രണ്ട് ബില്ലിങ് കാലയളവുകള്‍‍ക്കപ്പുറം റീഡിങ് ലഭ്യമാകാതിരുന്നാല്‍ നോട്ടീസ് നല്‍കാം. പരിഹാരമായില്ലെങ്കില്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കാം.

ദീര്‍ഘകാലത്തേക്ക് വീട് പൂട്ടിപോകുന്ന സാഹചര്യത്തില്‍ പ്രത്യേക റീഡിങ് എടുക്കാനും തുക മുന്‍‍കൂറായി അടക്കാനുമുള്ള സൗകര്യമുണ്ട്. ഇതു പ്രയോജനപ്പെടുത്തണമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു