കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജിലെ ലാബില്‍ നിന്ന് കാൻസര്‍ പരിശോധനാ ഫലം വൈകുന്നതില്‍ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ആശുപത്രി സൂപ്രണ്ടിന് ഇത് സംബന്ധിച്ച് നോട്ടീസ് നല്‍കിയിട്ടുണ്ട്. 15 ദിവസത്തിനകം അന്വേഷണം നടത്തി വിശദീകരണം നല്‍കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ഫെബ്രുവരി 20 ന് മനുഷ്യാവകാശ കമ്മീഷൻ കേസ് പരിഗണിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. മൂന്ന് മാസം വരെ കാത്തിരുന്നാണ് പലര്‍ക്കും പരിശേധനാ ഫലം ലഭിക്കുന്നത്.
എന്നാൽ പരിശോധനാ സാമ്ബിളുകളുടെ എണ്ണത്തില്‍ ഉണ്ടാകുന്ന വര്‍ധന കാരണമാണ് ടെസ്റ്റുകള്‍ വൈകുന്നതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.