കോഴിക്കോട് എ ഐ തട്ടിപ്പ്: പ്രതിക്കായുള്ള അന്വേഷണം വ്യാപിപിച്ച്‌ അന്വേഷണ സംഘം

കോഴിക്കോട് എ ഐ തട്ടിപ്പ്: പ്രതിക്കായുള്ള അന്വേഷണം വ്യാപിപിച്ച്‌ അന്വേഷണ സംഘം
alternatetext

കോഴിക്കോട് എ ഐ തട്ടിപ്പില്‍ പ്രതി കൗശല്‍ ഷാക്കായ് അന്വേഷണം കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിച്ച്‌ അന്വേഷണ സംഘം. കോഴിക്കോട് സൈബര്‍ പോലീസിൻ്റെ സംഘം അഹമ്മദാബാദ്, മുബൈ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്.കൗശല്‍ഷാ നാടുവിട്ട് അഞ്ചു വര്‍ഷമായിയെന്നാണ് ബന്ധുക്കളില്‍ നിന്ന് പോലീസിന് ലഭിച്ച വിവരം.

ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍റസ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ കോഴിക്കോട് സ്വദേശിയുടെ പണം കവര്‍ന്ന കേസാണ് നിര്‍ണായക ഘട്ടത്തിലെത്തിയിരിക്കുന്നത്. പ്രതിയായ ഗുജറാത്ത് സ്വദേശി കൗശല്‍ ഷായക്കായി അഹമ്മദാബാദ്,മുബൈ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗിമിക്കുന്നത്. പ്രതി ഈ ഭാഗങ്ങളില്‍ ഉണ്ടെന്ന നിഗമനത്തിലാണ് പോലീസ്.

അഹമ്മദാബാദില്‍ നിന്നു ഏകദേശം 200 കിലോമീറ്റര്‍ അകലെയാണ് കൗശല്‍ ഷായുടെ വീട്. എന്നാല്‍ ഇയാള്‍ നാട് വിട്ടിട്ട് അഞ്ച് വര്‍ഷമായെന്നാണ് ബന്ധുക്കളില്‍ നിന്ന് പോലിസിന് ലഭിച്ച വിവരം.ഒപ്പം മകനെ കാണാതായത് സംബന്ധിച്ച്‌ രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ കൗശല്‍ഷായുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷൻ പരിശോധിച്ചതില്‍ ഇയാള്‍ ഇടയ്ക്ക് അഹമ്മദാബാദ്, മുംബൈ എന്നിവിടങ്ങളില്‍ ഉണ്ടായിരുന്നതായി പോലീസിന് ക്രിത്യമായ വിവരം ലഭിച്ചിട്ടുണ്ട്.