കോട്ടയം: ഉമ്മൻ ചാണ്ടിയുടെ വിയോഗത്തെത്തുടര്‍ന്ന് ബുധനാഴ്ച ജില്ലയിലെ സ്കൂളുകള്‍ക്ക് ഭാഗിക അവധി പ്രഖ്യാപിച്ചു. ബുധനാഴ്ച ഉച്ചകഴിഞ്ഞ് എല്ലാ സ്കൂളുകള്‍ക്കും അവധി ആയിരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു. നേരത്തെ, ബുധനാഴ്ച എംസി റോഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു.
തിരുവനന്തപുരം മുതല്‍ കോട്ടയം വരെയുള്ള എംസി റോഡ് ഭാഗങ്ങളിലാണ് നിയന്ത്രണം. പുലര്‍ച്ചെ നാലിന് ഗതാഗത നിയന്ത്രണം പ്രാബല്യത്തില്‍ വരുമെന്നാണ് അറിയിപ്പ്. ട്രക്കുകള്‍ അടക്കമുള്ള വലിയ വാഹനങ്ങള്‍ എംസി റോഡ് ഒഴിവാക്കി ദേശീയപാതയിലൂടെ സഞ്ചരിക്കണമെന്ന് അധികൃതര്‍ അറിയിച്ചു