കോതമംഗലം: വ്യാഴാഴ്ച രാവിലെയാണ് കോതമംഗലം താലൂക്ക് ആശുപത്രിയിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷ അജ്ഞാതൻ കടത്തിക്കൊണ്ടു പോയത്. ഡ്രൈവർ ചികിത്സക്കായി ഡോക്ടറെ കാണാൻ പോയ സമയത്താണ് വാഹനം തട്ടിയെടുത്തത്.
ആശുപത്രിയിലെ സിസിടിവിയിൽ അജ്ഞാതൻ വാഹനവുമായി പോകുന്ന ദൃശ്യം ഉണ്ടെങ്കിലും ആളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. മുവാറ്റുപുഴ ഈസ്റ്റ് മാറാടി പൂമറ്റത്തിൽ ബൈജുവിന്റെ KL17-L-8848 എന്ന രജിസ്റ്റർ നമ്പരിൽ ഉള്ള വാഹനമാണ് കാണാതായത്.