തൃശൂര്‍: കൊടുങ്ങല്ലൂരില്‍ ബാങ്ക് ലോക്കറില്‍ സൂക്ഷിച്ച സ്വര്‍ണം കാണാനില്ലെന്ന് പരാതി. കൊടുങ്ങല്ലൂര്‍ സഹകരണ ബാങ്കിന്റെ അഴീക്കോട് ശാഖയില്‍ നിന്നാണ് സ്വര്‍ണം കാണാതായിരിക്കുന്നത്. ശാഖയില്‍ നിന്നും അറുപത് പവനോളം സ്വര്‍ണം കാണാതായതായാണ് പരാതി. സംഭവത്തില്‍ എടമുട്ടം സ്വദേശി സുനിതയാണ് കൊടുങ്ങല്ലൂര്‍ പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.
സുനിതയുടെയും അമ്മ സാവിത്രിയുടെയും പേരിലാണ് ഇവിടെ സേഫ് ഡെപ്പോസിറ്റ് ലോക്കര്‍ ഉള്ളത്. ബെംഗളൂരുവില്‍ താമസിക്കുന്ന സുനിത നാട്ടിലെത്തി ബാങ്ക് ലോക്കര്‍ തുറന്നപ്പോഴാണ് സ്വര്‍ണത്തില്‍ കുറവ് തോന്നുന്നത്. പിന്നാലെ യുവതി കൊടുങ്ങല്ലൂര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.