സംസ്ഥാനത്ത് ക്ഷേമപെൻഷൻ വിതരണം ആരംഭിച്ചു. ഒരു ഗഡുവാണ് വിതരണം ചെയ്യുന്നത്. ഇതിനായി ധനവകുപ്പ് 900 കോടി രൂപ അനുവദിച്ചിരുന്നു. 1600 രൂപ വീതമാണ് ഗുണഭോക്താക്കള്‍ക്ക് പെൻഷൻ ലഭിക്കുക. ബാങ്ക് അക്കൗണ്ടുകളില്‍ പെൻഷൻ ലഭിക്കുന്നവർക്ക് ആ രീതിയിലും വീട്ടില്‍ പെൻഷൻ ലഭിക്കുന്നവർക്ക് സഹകരണ സംഘം ജീവനക്കാർ വഴിയും എത്തിക്കും.
2024-07-24