കോടതി വളപ്പിലെ ഇരുമ്ബ് ഗേറ്റ് കവര്‍ന്ന് വിറ്റ താല്‍ക്കാലിക ജീവനക്കാരൻ പോലീസ് പിടിയില്‍.

കോടതി വളപ്പിലെ ഇരുമ്ബ് ഗേറ്റ് കവര്‍ന്ന് വിറ്റ താല്‍ക്കാലിക ജീവനക്കാരൻ പോലീസ് പിടിയില്‍.
alternatetext

കാസര്‍കോട്: ഹോസ്ദുര്‍ഗ് കോടതി വളപ്പിലെ ഇരുമ്ബ് ഗേറ്റ് കവര്‍ന്ന് വിറ്റ താല്‍ക്കാലിക ജീവനക്കാരൻ പോലീസ് പിടിയില്‍. ഏച്ചിക്കാനം സ്വദേശിയായ അറുപത്തൊന്നുകാരൻ എ വി സത്യനാണ് പിടിയിലായത്.

പ്രതി കോടതിയിലെ താത്ക്കാലിക ശുചീകരണ തൊഴിലാളി ആയിരുന്നു. കഴിഞ്ഞ 23 നാണ് കവര്‍ച്ച നടന്നത്. ഗുഡ്സ് ഓട്ടോ വാടകയ്ക്ക് എടുത്ത് ഇരുമ്ബ് ഗേറ്റ് കയറ്റിക്കൊണ്ട് പോവുകയായിരുന്നു. അറ്റകുറ്റപ്പണികള്‍ നടത്താനായി അഴിച്ച്‌ വച്ചതായിരുന്നു ഹോസ്ദുര്‍ഗ് കോടതി വളപ്പിലെ ഗേറ്റ്. പ്രതിയെ ഹോസ്ദുര്‍ഗ് കോടതി തന്നെ റിമാന്റ് ചെയ്തു.