ചെന്നൈ: കേരളത്തിലേയ്ക്ക് ഹാഷിഷ് ഓയില്‍ കടത്താൻ ശ്രമച്ച മൂന്ന് പേർ അറസ്റ്റില്‍. തമിഴ്നാട്ടില്‍ നിന്നുമാണ് പ്രതികളെ പിടികൂടിയത്. തേനി ജില്ലയിലെ ഗൂഡല്ലൂർ സ്വദേശികളായ നടരാജൻ, പ്രഭു, ലോവർ ക്യാമ്ബ് സ്വദേശി കൃഷ്ണൻ എന്നിവരാണ് അറസ്റ്റിലായത്. തമിഴ്നാട് പോലീസാണ് ഇവരെ പിടികൂടിയത്. പ്രതികളില്‍ നിന്ന് ഹാഷിഷ് ഓയില്‍ പിടിച്ചെടുത്തു.
3 മുതല്‍ 5 ലക്ഷം രൂപ വരെ വിലമതിക്കുന്ന ഹാഷിഷ് ഓയിലാണ് പ്രതികളില്‍ നിന്നും പിടിച്ചെടുത്തെന്ന് പോലീസ് അറിയിച്ചു. പ്രതികള്‍ സഞ്ചരിച്ചിരുന്ന വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. കമ്ബത്തു നിന്നും കുമളിയിലേക്ക് ഹാഷിഷ് ഓയില്‍ കടത്തുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ വാഹന പരിശോധനക്കിടെയാണ് മൂവരും ഇരുചക്രവാഹനത്തില്‍ ഹാഷിഷുമായി എത്തിയത്. കുമളി വഴി കേരളത്തിലെ ആവശ്യക്കാരന് ഹാഷിഷ് എത്തിച്ചു കൊടുക്കാനായിരുന്നു പ്രതികളുടെ ശ്രമം. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.