കിരീടം വിവാദത്തില്‍ പ്രതികരണവുമായി സുരേഷ് ഗോപി

കിരീടം വിവാദത്തില്‍ പ്രതികരണവുമായി സുരേഷ് ഗോപി
alternatetext

തൃശൂര്‍: കിരീടം വിവാദത്തില്‍ പ്രതികരണവുമായി സുരേഷ് ഗോപി. തൃശൂരിലെ ലൂര്‍ദ്ദ് പള്ളിയിലെ മാതാവിന് കിരീടം സമര്‍പ്പിച്ചത് തന്‍റെ ആചാരത്തിന്‍റെ ഭാഗമായാണെന്നും മാതാവ് കിരീടം സ്വീകരിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. താൻ മാതാവിന് കിരീടം നല്‍കിയതില്‍ വിശ്വാസികള്‍ക്ക് പ്രശ്നമില്ല. ആരാണ് വർഗീയത പറയുന്നതെന്ന് അദ്ദേഹം ചോദിച്ചു.

സ്ഥാനാർഥി പ്രഖ്യാപനത്തിനുശേഷം സുരേഷ് ഗോപി തൃശൂരിലെത്തി. മണ്ഡലത്തിലെത്തിയ സ്ഥാനാർ‌ഥിയെ ബിജെപി പ്രവർത്തകർ ചേർന്ന് തൃശൂർ റെയില്‍വേ സ്റ്റേഷനില്‍ സ്വീകരിച്ചു. റെയില്‍വേ സ്റ്റേഷനില്‍നിന്ന് ബൈക്ക് റാലിയുമായി പ്രവർത്തകർ സുരേഷ് ഗോപിയെ സ്വരാജ് റൗണ്ടിലെത്തിച്ചു. തുടർന്ന് നഗരത്തില്‍ റോഡ്ഷോയും സംഘടിപ്പിച്ചു. തൃശൂരിലേത് യുദ്ധമല്ല പോരാട്ടമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രവർത്തകരുടെ സ്വീകരണം ആവേശകരമാണെന്നും തൃശൂരില്‍ വിജയപ്രതീക്ഷയുണ്ടെന്നും സുരേഷ് ഗോപി വ്യക്തമാക്കി. ചൊവ്വാഴ്ചമുതല്‍ വിവിധയിടങ്ങളിലായി റോഡ്ഷോയോടെ പ്രചരണം ആരംഭിക്കാനാണ് തീരുമാനം.