വടക്കൻ ശൈലി കേരളത്തിലും വ്യാപകമാകുന്നുവോ..?നാട്ടുകാരുടെ മർദ്ദനമേറ്റ് ഇതരസംസ്ഥാന തൊഴിലാളി മരണമടഞ്ഞു.

വടക്കൻ ശൈലി കേരളത്തിലും വ്യാപകമാകുന്നുവോ..?നാട്ടുകാരുടെ മർദ്ദനമേറ്റ് ഇതരസംസ്ഥാന തൊഴിലാളി മരണമടഞ്ഞു.
alternatetext

മുവാറ്റുപുഴ: വടക്കൻ സംസ്ഥാനങ്ങളിൽ കണ്ടുവരുന്ന ആൾക്കൂട്ട കൊലപാതകം കേരളത്തിലും വേരുപിടിക്കുന്നു. മുവാറ്റുപുഴ വാളകത്താണ് ഇത്തരത്തിൽ ഇതര സംസ്ഥാന തൊഴിലാളിയായ അശോക് ദാസിനെ രാത്രിയിൽ പെൺ സുഹൃത്തിന്‍റെ വീട്ടിൽ എത്തിയതിനെ തുടർന്ന് ആൾക്കൂട്ടം കെട്ടിയിട്ടു മർദിച്ചത്.

അവശനിലയിലായ അശോക് ദാസിനെ പോലീസെത്തി മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാവിലെയോടെ മരിക്കുകയായിരുന്നു. സംഭവത്തിൽ പരാതി ഉയർന്നതിനെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ച പോലീസ് പത്തുപേരെ കസ്‌റ്റഡിയിലെടുത്തു.

വ്യാഴാഴ്ച രാത്രിയിലാണ് വാളകം കവലയിലെ ക്ഷേത്ര കവാടത്തിനു മുന്നിലെ ഇരുമ്പു തൂണില്‍ അരുണാചൽപ്രദേശ് സ്വദേശിയായ അശോക് ദാസിനെ കെട്ടിയിട്ടു മർദിച്ചത്. തലയിലും നെഞ്ചിലും ഏറ്റ ക്ഷതമാണ് മരണ കാരണമായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്. അശോക്ദാസിനൊപ്പം ഹോട്ടലിൽ ജോലി ചെയ്‌തിരുന്ന യുവതിയുടെ വീട്ടിൽ രാത്രി എത്തിയതിനെ തുടർന്നാണ് സംഭവം നടന്നത്.
യുവതി പോലീസിനു നൽകിയ മൊഴിയുടെ അടിസ്‌ഥാനത്തില്ലാണ് പത്തു പേരെ കസ്‌റ്റഡിയിൽ എടുത്തിട്ടുള്ളത്.